ചെമ്മാട് കേന്ദ്രമായി മജ്ലിസു ദഅ്വത്തില് ഇസ്ലാമിയ്യയുടെ നേതൃത്വത്തില് നടന്നു വരുന്ന സ്ഥാപനമാണിത്. ഇസ്ലാമിക ചട്ടക്കൂടിലും ശിക്ഷണത്തിലുമായി വളര്ന്നു വരുന്ന സ്ത്രീ തലമുറയെ വാര്ത്തെടുക്കുകയെന്ന ഉദ്ദേശ്യലക്ഷ്യത്തോടെ പെണ്കുട്ടികള്ക്കു മാത്രമായി ഹോസ്റ്റല് സൗകര്യ സഹിതം സ്ഥാപിക്കപ്പെട്ട ചുരുക്കം ചില സ്ഥാപനങ്ങളിലൊന്നാണിത്. മത ഭൗതിക വിഷയങ്ങളില് നല്കപ്പെടുന്ന പരിശീലനത്തിന് പുറമെ ഭാഷാ നൈപുണ്യം കരസ്ഥമാക്കാനുള്ള ഉപാധികളും ലഭ്യമാണ്. പുറമെ പെണ്കുട്ടികള്ക്ക് അവശ്യം അറിഞ്ഞിരിക്കേണ്ട ഹോംസയന്സ്, മിഡിവൈഫറി, തയ്യല് , അലങ്കാര വസ്തുക്കളുടെ നിര്മ്മാണം, നഴ്സിംഗ് എന്നിവയിലും വിദഗ്ദ്ധോപദേശവും പരിശീലനവും നല്കപ്പെടുന്നു. ഏഴു വര്ഷമാണ് പഠന കാലാവധി. ഒരുവര്ഷം 45 പേര്ക്കാണ് പ്രവേശനം നല്കുന്നത്.