ഉള്ഹിയ്യത്ത് (ബലി അറുക്കല്)

ഉള്ഹിയ്യത്ത് ശാഫിഈ മദ്ഹബ് പ്രകാരം സുന്നത്തായ ഒരു കര്മമാകുന്നു. ബഹുമാനപ്പെട്ട ഇബ്രാഹീം () തന്റെ മകന് ഇസ്മാഈല് നബി()യെഅറുക്കാന് സ്വപ്നം കാണുകയും അതനുസരിച് അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ചുകൊണ്ട് തന്റെ ഏക മകനെ അറുക്കാന് തയ്യാറാവുകയും ചെയ്തു. സമയത്ത് അല്ലാഹുതആല ജിബ്രീല് മുഖേന സ്വര്ക്ഷത്തില് നിന്ന് ഒരു ആടിനെ കൊടുത്തയക്കുകയും അതിനെ അറുക്കാന് കല്പ്പിക്കുകയും ചെയ്തു. ചര്യ പിന്തുടര്ന്നുകൊണ്ടാണ് ഇന്ന് ലോക മുസ്ലിംകള് ബലികര്മം നിര്വ്വഹിക്കുന്നത്.
അല്ലാഹു നല്കിയഅനുഗ്രഹങ്ങള്ക്ക് നന്ദി രേഖപ്പെടുത്തുക എന്നതാണ് കര്മം കൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണ ദാനത്തേക്കാളും ശ്രേഷ്ഠമായ ഒരു കര്മമാണ് ഉള്ഹിയ്യത്ത്.
പരിശുദ്ധ ഖുര്ആനി......“താങ്കള് താങ്കളുടെ ദൈവത്തെ ആരാധിക്കുകയും ബലി അറുക്കുകയും ചെയ്യുകഎന്ന സൂക്തമാണ് ഇതിന് തെളിവ്. അതനുസരിച്ച് നബി () കര്മം നിര്വ്വഹിച്ചിട്ടുണ്ട് എന്ന് അനസ് ബ്നു മാലിക് () നിവേദനം ചെയ്ത ഹദീസില്വന്നിരിക്കുന്നു. അദ്ദേഹം പറയുന്നു: “നബി തങ്ങള് കൊമ്പുള്ള, ഭംഗിയുള്ള രണ്ട് ആടിനെ തങ്ങളുടെ സ്വന്തം കരങ്ങള് കൊണ്ട് അറുത്തു
................................................
എന്നാല് ബലികര്മം ഹനഫി മദ്ഹബില് നിര്ബന്ധമാകുന്നു. ആരെങ്കിലും ഉള്ഹിയ്യത് അറുക്കാന് നേര്ച്ചയാക്കിയാല് മാത്രമേ ശാഫിഈ മദ്ഹബില് നിര്ബന്ധമാവുകയുള്ളൂ. പ്രായപൂര്ത്തിയായ ബുദ്ധിയുള്ള സ്വതന്ത്രനായ വ്യക്തിക്കാണ് ഉള്ഹിയ്യത്ത് സുന്നത്തുള്ളത്.
ഉള്ഹിയ്യത്തിന്റെ മൃഗങ്ങള്
ആട്, മാട്, ഒട്ടകം എന്നിവയാണ് ഉള്ഹിയ്യത്തിന് അനുയോജ്യമായ മൃഗങ്ങള്. ഒട്ടകത്തെ അറുക്കലാണ് ഏറ്റവും ഉത്തമം. അത് കഴിഞ്ഞാല് യഥാക്രമം നെയ്യാട്, കോലാട് എന്നിവയുമാണ് ഉത്തമം. പക്ഷേ, ഏഴ് ആടുകള് അറുക്കല് ഒരു ഒട്ടകത്തെക്കാളും ശ്രേഷ്ഠമാകുന്നു.
ഒട്ടകമാണെങ്കില് അഞ്ച് വയസ്സും മാട്, കോലാട് എന്നിവക്ക് രണ്ടു വയസ്സും നെയ്യാടിന് ഒരു വയസ്സും പൂര്ണ്ണമാകല് നിര്ബന്ധമാകുന്നു. ഉള്ഹിയ്യത്ത് അറുക്കാനുള്ള മൃഗം വളരെ ഭംഗിയുള്ളതായിരിക്കല് സുന്നത്താണ്. മെലിഞ്ഞത്, ചൊറി, ഭ്രാന്ത്, മുടന്ത്, അന്ധത, കോങ്കണ്ണ്, മാംസത്തിന് കേട്പാടുകളുള്ള തുടങ്ങിയ മൃഗങ്ങള് ഉള്ഹിയ്യത്തിന് പറ്റുന്നതല്ല. ഏഴാള്ക്ക് ഒരു ഒട്ടകവും ഒരു പശുവും മതിയാകുന്നതാണ്. ആട് ഒരാള്ക്ക് മാത്രമേ മതിയാകൂ.
അറുക്കേണ്ട സമയം
ബലിപെരുന്നാള് ദിവസം സൂര്യനുദിച്ചതിന് ശേഷം ചെറിയ തോതിലുള്ള രണ്ട് റക്അത്ത് നിസ്കാരവും രണ്ട് ഖുഥുബയും കഴിഞ്ഞ് ശേഷം മുതല് അയ്യാമുത്തശ്രീഖിലെ അവസാന ദിവസം (ദുല്ഹിജ്ജ 13) സൂര്യന് അസ്തമിക്കുന്നത് വരെയാണ് ഉള്ഹിയ്യത്തിന്റെ സമയം.
അറുക്കുന്ന സമയത്ത് ഞാന് എന്റെ ബലികര്മം നിര്വ്വഹിക്കുന്നു എന്നു നിയ്യത്ത് ചെയ്യണം. സ്വയം അറുക്കലാണ് ഉത്തമം. മറ്റൊരാളെ ഏല്പ്പിക്കുകയാണെങ്കില് അപ്പോള് നിയ്യത്ത് കരുതുകുയും വേണം. അറുക്കുന്ന സ്ഥലത്ത് ഹാജറാകലും സുന്നത്താകുന്നു.
മാംസവിതരണം
ഉള്ഹിയ്യത്തിന്റെ മാംസം ദരിദ്രര്ക്ക് വിതരണം ചെയ്യണം. നിര്ബന്ധമായ ഉള്ഹിയ്യത്താണെങ്കില് അതില് നിന്ന് ഒന്നും സ്വന്തം ആവശ്യത്തിന് എടുക്കാന് പാടില്ല. അല്ലാത്തതില് നിന്ന് ബര്ക്കത്തിന് (പുണ്യം നേടാന്) അല്പം ഭക്ഷിക്കലും അത് കരള്ഭാഗത്തെ മാംസമായിരിക്കലും ഉത്തമമാണ്. ഉള്ഹിയ്യത്തിന്റെ മാംസം വേവിക്കാതെയാണ് വിതരണം ചെയ്യേണ്ടത്. ധനികര്ക്ക് മാംസം ഭക്ഷിപ്പിക്കാം. അവര്ക്ക് ഉടമപ്പെടുത്തിക്കൊടുക്കാന് പാടില്ല. അമുസ്ലിംകള്ക്കും മാംസം നല്കാന് പാടില്ല. ബലിമൃഗത്തിന്റെ തോല് ദാനം ചെയ്യലാണ് ഉത്തമം. ഉള്ഹിയ്യത്തിന്റെ മാംസവും തോലും വില്ക്കാന് പാടില്ല.
ഉള്ഹിയ്യത്ത് അറുക്കാന് ഉദ്ദേശിക്കുന്നവന് ദുല്ഹിജ്ജ ഒന്ന് മുതല് അറുക്കുന്നത് വരെ മുടിയോ നഖമോ വെട്ടല് കറാഹത്താകുന്നു. ഉള്ഹിയ്യത്തിന്റെ മൃഗത്തെ തീറ്റകൊടുത്ത് തടിപ്പിക്കലും അറുക്കുമ്പോള് മൃഗത്തെ ഖിബ്ലക്ക് തിരിച് കിടത്തലും ബിസ്മിയും സ്വലാത്തും തക്ബീറും ചൊല്ലലും സുന്നത്താകുന്നു. അറുക്കുന്നവനും ഖിബ്ലക്ക് മുന്നിടല്സുന്നത്താകുന്നു.
(ഫതഹുല് മുഈന്, മഹല്ലി, ബാഫദ്ല്, അല് മൗസൂഅത്തുല് ഫിഖ്ഹിയ്യ)