ഹദീസ് - തഫ്സീര് വിഷയങ്ങളില് അഗാധ പഠനത്തിനായി ദൗറത്തുല് ഹദീസ് വ തഫ്സീര് എന്ന ഏക വര്ഷ കോഴ്സ് ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. കൂടാതെ മതവിദ്യാഭ്യാസത്തിനായി എട്ട് വര്ഷത്തെ വിവിധ കോഴ്സുകളും ഇവിടെ നടത്തപ്പെടുന്നു. പയ്യന്നൂര് ടൌണ് ജുമാ മസ്ജിദ് കമ്മിറ്റിക്കു കീഴിലാണ് ഈ സ്ഥാപനം നടത്തപ്പെടുന്നത്.