മത - ഭൗതിക വിദ്യാഭ്യാസ രംഗത്ത് വിജയകരമായി മുന്നേറുന്ന കിഴക്കന് ഏറനാട്ടിലെ സ്ഥാപനമാണിത്. മാന്പുഴ മഹല്ല് കമ്മിറ്റിക്കു കീഴിലാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്. മത ഭൗതിക സമന്യയ വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്തമായൊരു പാഠ്യപദ്ധതി തന്നെ ഈ സ്ഥാപനത്തിനുണ്ട്. പതിറ്റാണ്ടുകളായി വിപുലമായ രീതിയില് നടത്തപ്പെടുന്ന മാന്പുഴ ദര്സിനോടനുബന്ധമായാണ് ഈ സ്ഥാപനം പ്രവര്ത്തിക്കുന്നത്. കൂടാതെ ഹിഫ്ളുല് ഖുര്ആന് കോളെജും അനുബന്ധമായി നടത്തപ്പെടുന്നു.