മൂന്നര ദശാബ്ദം ഇതിനകം പിന്നിട്ടുകഴിഞ്ഞ ഈ വൈജ്ഞാനിക സമുച്ഛയം മത - ഭൗതിക രംഗത്ത് വിപ്ലവാത്മക പുരോഗതിയാണ് കൈവരിച്ചത്. പ്രശസ്തമായ ഒരു അറബിക് കോളെജിനു പുറമെ ബോര്ഡിങ്ങ് മദ്റസ, അഗതി വിദ്യാകേന്ദ്രം, വനിതാ കോളെജ്, ഹൈസ്കൂള് , ഹയര് സെക്കന്ററി സ്കൂള് , പബ്ലിക് സ്കൂള് , കന്പൂട്ടര് അക്കാദമി, ടെക്നിക്കല് ഇന്സ്റ്റിറ്റ്യൂട്ട്, കുതുബ്ഖാന തുടങ്ങി വിവിധങ്ങളായ പഠന കേന്ദ്രങ്ങള് ഇന്ന് ഇതിനുകീഴിലുണ്ട്. ഓരോന്നിനും പ്രത്യേകം പ്രത്യേകം സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ട്.