ഖുര്ആനിന്റെ തഫ്സീര്

പരിശുദ്ധ ഖുര്ആനിന്റെ അര്ത്ഥ വ്യാപ്തിയും അതിലടങ്ങിയ നിയമങ്ങളും തത്ത്വങ്ങളും മനസ്സിലാക്കാനുള്ള വിക്ഞാന ശാഖയാണ് തഫ്സീര്. ഭാഷ, വ്യാകരണം, അലങ്കാര ശാസ്ത്രം, കര്മശാസ്ത്രം, നിദാന്ത ശാസ്ത്രം, തുടങ്ങി വിവിധ മേഖലകള് അതുള്ക്കൊള്ളുന്നു.
അസംഖ്യം വ്യാഖ്യാനങ്ങളും ഗ്രന്ഥ രൂപത്തില് വിരചിതമായിട്ടുണ്ട്.
ഖുര്ആന് വ്യാഖ്യാതാക്കള് അറബിയില് മുഫസ്സിര് എന്ന പേരിലറിയപ്പെടുന്നു.
ഹിജ്റ 310ല് അന്തരിച്ച ഇബ്നുജരീര് ഥബ്രിയുടെ ജാമിഉല് ബയാന് അന്തഅ്വീലി ആയി മിനല് ഖുര്ആന് എന്ന തഫ്സീര് ഗ്രന്ഥമാണ് ഏറ്റവും ആദ്യമായി രചിക്കപ്പെട്ട ഏറ്റം പ്രബലമായതും.
നബി(സ)യുടെ അനുചര•ാരുടെകൂട്ടത്തില് തഫ്സീര് രംഗത്ത് പ്രസിദ്ധമായവരാണ് അബ്ദുള്ളാഹിബ്നു അബ്ബാസ്(റ). മുഫസ്സിറുകളുടെ നേതാവ് എന്നാണ് അദ്ധേഹം അറിയപ്പെടുന്നത്.
ഉസൂലുത്തഫ്സീര്
തഫ്സീറിന്റെ നിദാന ശാസ്ത്രമാണ് ഉസൂലുത്തഫ്സീര്. ഇതനുസരിച്ച് ഖുര്ആന് പഠനത്തിന് ചില മാനദണ്ഡങ്ങള് ആസ്പദമാക്കേണ്ടതുണ്ട്.
ഉസൂലിന്റെ അടിസ്ഥാനത്തില് ഖുര്ആന് അഞ്ചു വിധം ജ്ഞാനങ്ങള് ഉള്കൊള്ളുന്നു. 1)ഇല്മുല് അഹ്കാം(വിധികള്)- ഈവിജ്ഞാനം ചര്ച്ച ചെയ്യുന്നവര് ഫഖീഹ്(കര്മ്മശാസ്ത്രജ്ഞര്) എന്ന പേരിലറിയപ്പെടുന്നു.
2) ഇല്മുല് ജദല്(തര്ക്കം) ജൂതര്, ക്രസ്ത്യാനികള്, ബഹുദൈവ വിശ്വാസികള്, കപട•ാര് എന്നിവരോടുള്ള സംവാദങ്ങളും തര്ക്കങ്ങളും. ഈ വിജ്ഞാന ശാഖ ചര്ച്ച ചെയ്യുന്നവര് മുതകല്ലിം (വചന ശാസ്ത്രജ്ഞര്) എന്നറിയപ്പെടുന്നു.
3) ഇല്മുത്തദ്കീരി ബി ആലാഇല്ലാഹ് (അള്ളാഹു ചെയ്ത അനുഗ്രഹങ്ങള് ഓര്മ്മപ്പെടുത്തല്) ആകാശഭൂമികളുടെ സൃഷ്ടിപ്പ്, മനുഷ്യനാവശ്യമായ മറ്റു വസ്തുക്കളുടെ സൃഷ്ടിപ്പ്, തുടങ്ങിയവ ഇതില് ചര്ച്ച ചെയ്യപ്പെടുന്നു.
4) ഇല്മുത്തദ്കീരി ബിആലാഇല്ലാഹ് (കഴിഞ്ഞു പോയ സമുദായങ്ങളില് നല്ലവര്ക്ക് അല്ലാഹു നല്കിയ പ്രതിഫലങ്ങളും ചീത്തയാളുകള്ക്ക് അല്ലാഹു നല്കിയ ശിക്ഷയും ഓര്മ്മിപ്പിക്കുന്ന ഭാഗം).
5) ഇല്മു ത്തദ്കീരി ബില് മൗതി വമാ ബഅ്ദഹു(മരണം, അനന്തര ജീവിതം എന്നിവ പ്രതിപാദിക്കുന്നു).
ഹി.12ാം നൂറ്റാണ്ടില് ഇന്ത്യയില് ജീവിച്ച ശാഹ് വലിയുല്ലാഹിദ്ദഹ്ലവിയുടെ അല് ഫൗസുല് കബീര് ഫീ ഉസ്വൂലിത്തഫ്സീര് എന്ന ഗ്രന്ഥം ഈവിഷയത്തില് ഏറെ പ്രസിദ്ധമാണ്.