സമസ്തയെന്ന പ്രസ്ഥാനത്തിന് ഊര്ജ്ജവും ചേതനയും പകര്ന്നു നല്കി അതിന്റെ അഭിവൃദ്ധിക്കായി സര്വ്വസ്വം സമര്പ്പിച്ച മഹാനായ പണ്ഡിതനും യുഗപ്രഭാവനുമായ കോട്ടുമല അബൂബകര് മുസ്ലിയാരുടെ സ്മരണാര്ത്ഥം സ്ഥാപിതമായ വിജ്ഞാന സൗധമാണ് കോട്ടുമല ഇസ്ലാമിക് കോംപ്ലക്സ്. മതവിഷയങ്ങള് സന്പൂര്ണ്ണമായ അര്ത്ഥത്തില് അഭ്യസിക്കപ്പെടുന്നുവെന്നതിനു പുറമെ വ്യത്യസ്ത ഭാഷകളിലും തൊഴിലധിഷ്ഠിത മേഖലകളിലും പരിശീലനം നല്കപ്പെടുന്നു. നസ്വീഹത്തുത്വുലബ സ്റ്റുഡന്റ്സ് അസോസിയേഷന് എന്ന വിദ്യാര്ത്ഥി സംഘടനക്ക് കീഴില് നസ്വീഹത്ത് എന്ന തലക്കെട്ടോടെ ത്രിഭാഷാ കൈയെഴുത്ത് മാസിക പുറത്തിറങ്ങുന്നു. പട്ടിക്കാട് ജാമിഅഃ നൂയയ്യഃയുമായി ഇതിനകം ഈ സ്ഥാപനം അഫിലിയേറ്റു ചെയ്തിട്ടുണ്ട്.