കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഒടുങ്ങാക്കാട് പള്ളിയോടനുബന്ധിച്ചു നടത്തപ്പെടുന്ന അറബിക് കോളെജില് യൂണിവേഴ്സിറ്റികളുടെ കോഴ്സുകളും വിവിധ ഭാഷാ പരിജ്ഞാനവും നല്കപ്പെടുന്നു. കൂടാതെ വനിതാ അറബിക് കോളെജും ഇതിനു കീഴില് നടത്തപ്പെടുന്നു. മജ്ലിസ് ആര്ട്സ് ആന്റ് സയന്സ് കോളെജ്, മജ്ലിസ് നഗര് വളാഞ്ചേരി മജ്ലിസു ദഅ്വത്തില് ഇസ്ലാമിയ്യഃയുടെ നേതൃത്വത്തില് നടന്നു വരുന്ന ശരീഅത്ത് കോളെജ് എന്ന പള്ളി ദര്സില് അനേകം വിദ്യാര്ത്ഥികള് ദര്സ് സന്പ്രദായത്തിലൂടെ വിദ്യാഭ്യാസം ആര്ജ്ജിക്കുന്നു. ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിനു കീഴിലായുണ്ട്. ലൈബ്രറി സയന്സ്, വിവിധ ശാസ്ത്ര ശാഖകള് എന്നിവയില് നല്കപ്പെടുന്ന ബിരുദങ്ങളാണ് മുന്ഗണനാ ക്രമത്തിലുള്ളത്. കന്പ്യൂട്ടര് , ലൈബ്രറി സൗകര്യങ്ങളും ലഭ്യമാണ്.