? നിസ്കാരം ഉപേക്ഷിക്കുന്നവന്റെ നോമ്പ് സ്വഹീഹാണോ? അതിന് പ്രതിഫലം ലഭിക്കുമോ? ഒന്നുപേക്ഷിച്ചാല് മറ്റൊന്ന് സ്വഹീഹാവാത്തവിധം ഇബാദത്തുകള് പരസ്പരം ബന്ധമുള്ളതാണോ?
= നിഷേധത്തോടെ നിസ്കാരം ഉപേക്ഷിച്ച ആള് കാഫിറാണെന്നതുകൊണ്് അയാളുടെ നോമ്പ് സ്വഹീഹല്ലെന്ന് പറയേണ്തില്ലല്ലോ. നിര്ബന്ധമാണെന്ന് വിശ്വസിച്ചുകൊണ്് അലസതയാലും തടിയിച്ഛക്ക് വഴിപ്പെട്ടുകൊണ്ും നിസ്കാരം ഉപേക്ഷിക്കുന്നവന് കാഫിറല്ലെന്നാണ് ഇമാമുശ്ശാഫിഈ(റ)യുടെ പക്ഷം. ഇമാം മാലിക്(റ)വും സലഫ് ഖലഫില്പെട്ട അധിക പണ്ഡിത•ാരും ഈ അഭിപ്രായക്കാരാണ്. എന്നാല് നിഷേധിക്കാതെയാണെങ്കിലും നിസ്കാരമുപേക്ഷിച്ചാല് കാഫിറാകുമെന്ന് ചിലര്ക്കഭിപ്രായമുണ്്. നമ്മുടെ മദ്ഹബുകാരനായ മന്സ്വൂറുല് ഫഖീഹ് ഈ അഭിപ്രായക്കാരനാണ്. ഇമാം അഹ്മദി(റ)ല് നിന്നും നിവേദനം ചെയ്യപ്പെട്ട രണ്് രിവായത്തില് നിന്ന് സ്വഹീഹായതും ഇതുതന്നെ. അലി(റ), ഇബ്നുല് മുബാറക്, ഇസ്ഹാഖുബ്നു റാഹവയ്ഹി തുടങ്ങിയവരും ഈ പക്ഷക്കാരാണ്. ഇവരുടെ അഭിപ്രായപ്രകാരം നിസ്കാരമുപേക്ഷിക്കുന്നവന് നോമ്പെടുത്താല് അത് സാധുവാകുന്നതല്ല. നിഷേധമില്ലാതെ അലസമായി നിസ്കാരമുപേക്ഷിച്ചാല് കാഫിറാവുകയില്ല എന്നാണല്ലോ നമ്മുടെ മദ്ഹബ്. ഇതനുസരിച്ച് നിസ്കാരമുപേക്ഷിക്കുന്നവന്റെ നോമ്പ് സ്വഹീഹാണ്. അതിന് പ്രതിഫലം ലഭിക്കുകയും ചെയ്യും. ഒരാളുടെയും കര്മഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല. അനുഷ്ഠിച്ച കര്മത്തിന്റെ പ്രതിഫലവും വീഴ്ചവരുത്തിയതിന്റെ ശിക്ഷയും അയാള്ക്ക് ലഭിക്കും. ആര് അണുതൂക്കം ന• ചെയ്യുന്നുവോ അതവന് കാണും; ആര് അണുതൂക്കം തി• ചെയ്യുന്നുവോ, അതും അവന് കാണും. ഇതാണല്ലോ പരിശുദ്ധ ഖുര്ആനിന്റെ പ്രഖ്യാപനം.
? റമളാന് മാസത്തിന് ആ പേര് കിട്ടാനുള്ള കാരണമെന്ത്?
= മാസങ്ങള്ക്ക് പേര് നിശ്ചയിച്ചത് അല്ലാഹുവോ മനുഷ്യരോ എന്നതില് അഭിപ്രായവ്യത്യാസമുണ്്. അല്ലാഹു ആണെന്നാണ് പ്രബലാഭിപ്രായം. അല്ലാഹു പേര് നിശ്ചയിക്കുകയും ആദം(അ)ന്ന് പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു. ഈ അഭിപ്രായമനുസരിച്ച് അല്ലാഹു അങ്ങനെ പേര് നിശ്ചയിച്ചു എന്നു പറയുകയല്ലാതെ കാരണം നമുക്കജ്ഞാതമാണ്.
'റമള്' എന്ന ധാതുവില് നിന്ന് ഉത്ഭവിച്ച പദമാണ് 'റമളാന്'. ചൂടിന്റെ കാഠിന്യം എന്നാണ് റമള് എന്ന വാക്കിന്നര്ത്ഥം. മാസങ്ങള്ക്ക് പേര് നിശ്ചയിച്ചപ്പോള് റമളാന് വന്നത് കൊടുംചൂടിലായിരുന്നു. അതിനാല് റമളാന് എന്നപേര് വെച്ചു. നിശ്ചയിച്ചുകഴിഞ്ഞാല് തണുപ്പ് കാലത്ത് മാസം വന്നാലും പേരിന് മാറ്റമുണ്ാവുകയില്ലല്ലോ. മാസങ്ങള്ക്ക് പേര് നിശ്ചയിച്ചത് മനുഷ്യരാണെന്ന അഭിപ്രായക്കാര് പറയുന്നതാണിത്. (തുഹ്ഫ 3/408).
? റമളാന് മാസപ്പിറവി കണ്തായി ഖാളിയുടെ സമീപം സാക്ഷി നില്ക്കുമ്പോള് പറയാനായി പ്രത്യേകം വല്ല വാചകവുമുണ്ോ? 'ഞാന് മാസപ്പിറവി ദര്ശിച്ചിരിക്കുന്നു' എന്ന് പറഞ്ഞാല് മതിയോ?
= 'ഞാന് മാസപ്പിറവി കണ്ിരിക്കുന്നു' എന്ന് മാത്രം പറഞ്ഞാല് പോരാ. 'കണ്തായി ഞാന് സാക്ഷ്യം വഹിക്കുന്നു' എന്നുതന്നെ പറയണം. 'അശ്ഹദു അന്നീ റഅയ്തുല് ഫിലാല്' - ഇങ്ങനെയാണ് അറബിയില് പറയേണ്ത്. 'അശ്ഹദു' (ഞാന് സാക്ഷ്യം വഹിക്കുന്നു) എന്ന് പറയാതിരുന്നാല് അത് സ്വീകരിക്കുന്നതല്ല. (തുഹ്ഫ 3/413).
? മാസപ്പിറവി കണ്തായി സാക്ഷി നിന്നതിന്റെ അടിസ്ഥാനത്തില് മാസം ഉറപ്പിക്കണമെങ്കില് സാക്ഷി നീതിമാനാവണമല്ലോ. 'നീതിമാന്' എന്നതിന്റെ ഉദ്ദേശം എന്താണ്? ഒരാള് നീതിമാനാണോ എന്ന് എങ്ങനെയാണ് തിരിച്ചറിയുക?
= വന്ദോഷം (കബീറത്ത്) പ്രവര്ത്തിക്കാത്തവനും ചെറുദോഷ (സ്വഗീറത്ത്)ത്തി•േല് നിത്യമാവാത്തവനുമായ ആള്ക്കാണ് സാങ്കേതികമായി 'നീതിമാന്' എന്നു പറയുക. 'അദ്ല്' എന്നാണ് ഇതിന്റെ അറബി പദം. 'ഫാസിഖ്' അദ്ലിന്റെ വിപരീതപദമാകുന്നു. ഏതൊരു വിഷയത്തിനും സാക്ഷിനില്ക്കുന്ന ആള് അദ്ലായിരിക്കണം. ഫാസിഖിനെ സാക്ഷിക്കു പറ്റില്ല. സാക്ഷിക്കു പറ്റുന്ന അദ്ലുകളെ കണ്െത്താന് ഇസ്ലാമിക ഭരണകൂടത്തില് സംവിധാനമുണ്്. ആളുകളെ നിരീക്ഷിച്ച് അവരുടെ രഹസ്യവും പരസ്യവുമായ ജീവിതം പരീക്ഷിച്ചറിയാന് രഹസ്യ നിരീക്ഷകരെ നിയമിക്കുകയാണ് ആ സംവിധാനത്തിന്റെ കാതല്. ഈ നിരീക്ഷര്ക്ക് 'മുസക്കീങ്ങള്' എന്നാണ് പറയുക. ഇവര് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ 'സര്ട്ടിഫൈഡ് അദ്ലി'നെയാണ് സാക്ഷിക്കു പറ്റുക. എന്നാല് റമളാന് മാസം സ്ഥിരപ്പെടാന് ഇത്തരത്തിലുള്ള അദ്ല് വേണമെന്നില്ല. അദാലത്തിനെ ബാധിക്കുന്ന കുറ്റം ചെയ്തതായി സ്ഥിരപ്പെടാത്ത, ബാഹ്യത്തില് തഖ്വയുള്ളവനായി കാണപ്പെടുന്ന വ്യക്തി സാക്ഷി നിന്നാലും റമളാന് മാസം ഉറപ്പിക്കാവുന്നതാണ്. 'മസ്തൂറുല് അദാലത്ത്' എന്നാണിയാള്ക്കു പറയുക. ഇത്തരക്കാരെ തിരിച്ചറിയാന് നമ്മുടെ നാട്ടിലും വിഷമമുണ്ാവില്ലല്ലോ.
? തറാവീഹ് നിസ്കാരം കഴിഞ്ഞ ശേഷം നോമ്പിന്റെ നിയ്യത്ത് ഇമാമ് ചൊല്ലിത്തരാറാണല്ലോ പതിവ്. ഇമാം ചൊല്ലിത്തന്ന നിയ്യത്ത് അശ്രദ്ധയോടെ ഒരാള് ഏറ്റുചൊല്ലി. മനസ്സില് കരുതിയതുമില്ല. എങ്കില് നോമ്പ് സ്വഹീഹാവുമോ?
= 'നിയ്യത്ത്' എന്ന വാക്കിന് കരുതുക എന്നാണര്ത്ഥം. കരുതല് ഹൃദയം കൊണ്ാണല്ലോ. ഹൃദയം കൊണ്ാണ് നിയ്യത്ത് ചെയ്യേണ്ത്. മനസ്സില് കരുതാതെ അശ്രദ്ധമായി നാവുകൊുച്ചരിച്ചാല് അത് നിയ്യത്താവുകയില്ല. നാവുകൊണ്ുച്ചരിക്കല് നിയ്യത്തിന്റെ നിബന്ധനയല്ല. സുന്നത്തു മാത്രമാണ്. ഹൃദയത്തെ സഹായിക്കാനാണ് നാവുകൊണ്ുച്ചരിക്കുന്നത്. ഹൃദയസാന്നിധ്യമില്ലാതെ നാവുകൊണ്് മാത്രം 'നിയ്യത്ത്' വെച്ചാല് നോമ്പ് സ്വഹീഹാവുന്നതല്ല. (തുഹ്ഫ 3/424).
? ഫര്ള് നോമ്പിന് രാത്രി നിയ്യത്ത് ചെയ്യണമെന്നും സുന്നത്തു നോമ്പിന് ഉച്ചക്കുമുമ്പ് നിയ്യത്ത് ചെയ്താല് മതിയെന്നുമാണല്ലോ നിയമം. റമളാനില് ഒരാള് രാത്രി നിയ്യത്ത് ചെയ്യാന് മറന്നു. എങ്കില് പകലില് നിയ്യത്ത് ചെയ്ത് സുന്നത്തുനോമ്പ് നോല്ക്കാന് പറ്റുമോ? ഇനി ഒരാള് ഉച്ചയുടെ മുമ്പ് റമളാന് നോമ്പ് തന്നെ നിയ്യത്ത് ചെയ്താല് ഫര്ളായി സംഭവിക്കുകയില്ലെങ്കിലും സുന്നത്തുനോമ്പിന്റെ പ്രതിഫലം ലഭിക്കുമോ?
= 'ഫജ്റിനു മുമ്പ് രാത്രി നിയ്യത്ത് ചെയ്യാത്തവന് നോമ്പില്ല' എന്ന് സ്വഹീഹായ ഹദീസില് വന്നിട്ടുണ്്. റമളാന് നോമ്പായി പരിഗണിക്കണമെങ്കില് രാത്രി നിയ്യത്ത് ചെയ്യുകതന്നെ വേണം. റമളാന് മാസം ഫര്ളല്ലാത്ത മറ്റൊരു നോമ്പിനെ സ്വീകരിക്കുന്നതല്ല. അതിനാല് സുന്നത്ത് കരുതി സുന്നത്ത് നോമ്പ് നോല്ക്കാവതല്ല. ഫര്ള് കരുതിയാല് സുന്നത്തിന്റെ പ്രതിഫലം കിട്ടുന്നതുമല്ല. (ശര്വാനി 3/325). റമളാനില് രാത്രി നിയ്യത്ത് മറന്ന ആള് പകല് ഇംസാക്ക് ചെയ്യല് നിര്ബന്ധമാണ്. നോമ്പുകാരനല്ലെങ്കിലും നോമ്പുകാരനെപ്പോലെ അന്നപാനീയാദികള് വര്ജ്ജിക്കുന്നതിനാണ് 'ഇംസാക്ക്' എന്നു പറയുക. ഇംസാക്ക് ചെയ്ത ആള് നോമ്പുകാരനല്ലെങ്കിലും ഇംസാക്ക് ചെയ്തതിന് പ്രതിഫലം ലഭിക്കുന്നതാണ്. (തുഹ്ഫ 3/477).
? രാതി നിയ്യത്ത് ചെയ്തില്ലെങ്കില് ഫര്ള് നോമ്പ് സ്വഹീഹാവില്ലെന്നും മറ്റൊരുദിവസം ഖളാഉ് വീട്ടണമെന്നുമാണല്ലോ നിയമം. രാത്രി നിയ്യത്ത് മറന്ന ഒരാള്ക്ക് പകല് സ്വഹീഹായ ഫര്ള് നോമ്പാക്കാന് മറ്റു ഏതെങ്കിലും മദ്ഹബില് വല്ല പഴുതുമുണ്ോ?
= ഫര്ള് നോമ്പിന് രാത്രി നിയ്യത്ത് ചെയ്യല് നിര്ബന്ധമാണെന്നാണ് ശാഫിഈ മദ്ഹബ്. എന്നാല് പകല് ഉച്ചയുടെ മുമ്പ് നിയ്യത്ത് ചെയ്താലും മതി എന്നാണ് ഇമാം അബൂഹനീഫ(റ) പറയുന്നത്. രാത്രി നിയ്യത്ത് മറന്ന ആള്ക്ക് ഹനഫീ മദ്ഹബ് തഖ്ലീദ് ചെയ്ത് പകല് നിയ്യത്ത് ചെയ്ത് റമളാന് നോമ്പ് നോല്ക്കാവുന്നതാണ്. ഒരു മദ്ഹബുകാരന് മറ്റൊരു മദ്ഹബ് തഖ്ലീദ് ചെയ്യുമ്പോള് പാലിക്കേണ് കാര്യങ്ങള് ശ്രദ്ധിച്ചിരിക്കണമെന്നുമാത്രം.
? രാത്രി നിയ്യത്ത് മറന്ന് നഷ്ടപ്പെട്ട നോമ്പ് റമളാന് കഴിഞ്ഞ ഉടനെ വേഗത്തില് ഖളാഉ് വീട്ടണമെന്നുണ്ോ? അതോ അടുത്ത റമളാനിനു മുമ്പായി സാവധാനം വീട്ടിയാല് മതിയോ?
= ഉദ്ര് (കാരണം) കൂടാതെ നഷ്ടപ്പെട്ടത് എത്രയും പെട്ടെന്ന് ഖളാ വീട്ടണമെന്നും ഉദ്ര് കൊണ്് നഷ്ടപ്പെട്ടത് അടുത്ത റമളാനിനു മുമ്പായി സാവധാനം വീട്ടിയാല് മതിയെന്നുമാണ് നിയമം. സംശയത്തിന്റെ ദിവസം (യവ്മശ്ശക്ക്) നഷ്ടപ്പെട്ട നോമ്പിന് മാത്രമേ ഈ നിമയത്തില് വ്യത്യാസമുള്ളൂ. അത് ഉദ്ര് കൊണ്് നഷ്ടപ്പെട്ടതാണെങ്കിലും വേഗത്തില് ഖളാ വീട്ടേണ്താണ്. മറവി ഒരു ഉദ്ര് ആണല്ലോ. അപ്പോള് നിയ്യത്ത് മറന്നതിനാല് നഷ്ടപ്പെട്ട നോമ്പ് ഉദ്ര്കൊണ്് നഷ്ടപ്പെട്ടതായതിനാല് അടുത്ത റമളാനിനു മുമ്പായി സാവധാനം ഖളാ വീട്ടിയാല് മതി (തുഹ്ഫ 3/477).
?രാത്രി നിയ്യത്ത് മറന്ന ആള് ഇംസാക്ക് ചെയ്യണമെന്നാണല്ലോ നിയമം. ഇംസാക്കിലിരിക്കുന്ന ആള് സംയോഗം ചെയ്താല് കഫ്ഫാറത്ത് നല്കേണ്തുണ്ോ?
= ഇംസാക്ക് യഥാര്ത്ഥ നോമ്പല്ല. നോമ്പുകാരനെപോലെ കഴിയുമെന്നേയുള്ളൂ. നോമ്പു മുറിക്കുന്ന കാര്യങ്ങള് പ്രവര്ത്തിക്കുന്നത് ഹറാമും കുറ്റവുമാണ്. സംയോഗം ചെയ്യല് ഹറാമും ശിക്ഷാര്ഹവുമാണെന്നല്ലാതെ അതിന് കഫ്ഫാറത്ത് കൊടുക്കേണ്തില്ല (ശര്വാനി 3/477)
? സുഗന്ധമുപയോഗിക്കുന്നതും ഉച്ചക്കുശേഷം പല്ലുതേക്കുന്നതും നോമ്പുകാരന് കറാഹത്താണല്ലോ. ഈ കറാഹത്ത് ഇംസാക്ക് ചെയ്യുന്നവനുമുണ്ോ?
= നോമ്പു മുറിക്കുന്ന കാര്യങ്ങള് ഇംസാക്ക് ചെയ്യുന്നവന് ഹറാമായതുപോലെ നോമ്പിന്റെ കറാഹത്തുകള് ഇംസാക്കുകാരനും കറാഹത്താണ്. സുഗന്ധമുപയോഗിക്കുന്നതും മിസ്വാക്ക് ചെയ്യുന്നതും കറാഹത്താകുന്നു. (ശര്വാനി 3/477).
? 'ഈ കൊല്ലത്തെ അദാആയ ഫര്ളായ റമളാനിലെ നാളത്തെ നോമ്പ് അല്ലാഹുവിന് വേണ്ി നോല്ക്കുവാന് ഞാന് കരുതി' എന്നാണല്ലോ നാം നോമ്പിന് നിയ്യത്ത് ചെയ്യാറുള്ളത്. ഈ കാര്യങ്ങളെല്ലാം നിയ്യത്തില് കൊണ്ു വരല് നിര്ബന്ധമുണ്ോ?
= ഇത് നിയ്യത്തിന്റെ പൂര്ണ്ണമായ രൂപമാകുന്നു. നിയ്യത്തില് കൊണ്ുവരേണ് കാര്യങ്ങളില് അഭിപ്രായ വ്യത്യാസമുണ്്. എല്ലാ അഭിപ്രായങ്ങളെയും പരിഗണിച്ചാണ് ചോദ്യത്തില് പറഞ്ഞത് നിയ്യത്തിന്റെ പൂര്ണ്ണമായ രൂപമാണെന്ന് ഫുഖഹാഉ് പ്രസ്താവിച്ചത്.ഈ കൊല്ലത്തെ, അദാആയ, ഫര്ളായ, അല്ലാഹുവിനുവേണ്ി എന്നീ നാല് കാര്യങ്ങള് നോമ്പിന്റെ നിയ്യത്തില് നിര്ബന്ധമില്ല, സുന്നത്തേയുള്ളൂ എന്നാണ് പ്രബലാഭിപ്രായം. അസ്വൂമു ഗദന് അന് റമളാന്' (ഞാന് നാളെ റമളാന് നോമ്പുനോല്ക്കുന്നു) എന്ന് മാത്രം ഒരാള് ഹൃദയം കൊണ്് കരുതിയാല് പ്രബലാഭിപ്രായപ്രകാരം അത് മതിയാകുന്ന നിയ്യത്താകുന്നതാണ്. ചോദ്യത്തില് പറഞ്ഞ നിയ്യത്ത് ചെയ്താല് എല്ലാ അഭിപ്രായപ്രകാരവും ശരിയായ നിയ്യത്തായി.
? അമുസ്ലിംകളില് പെട്ട ചിലര് നോമ്പു നോല്ക്കുന്നതായി പത്രങ്ങളില് പ്രധാന വാര്ത്തയായി വരാറുണ്്. അമുസ്ലിംകളുടെ നോമ്പ് സ്വഹീഹാണോ? അതിന് അവര്ക്ക് പ്രതിഫലം ലഭിക്കുമോ?
= നിയ്യത്ത് ആവശ്യമള്ള നിസ്കാരം, നോമ്പ് തുടങ്ങിയ ഇബാദത്തുകള് ഒരു അമുസ്ലിം ചെയ്താല് അത് സാധുവാകുന്നതോ പ്രതിഫലം ലഭിക്കുന്നതോ അല്ല. ഈമാന് ഉായിരിക്കുക എന്നത് നിയ്യത്ത് സ്വഹീഹാവാനുള്ള നിബന്ധനയാകുന്നു. അയാള് പിന്നീട് ഇസ്ലാമിലേക്ക് വന്നാലും മുമ്പ് ചെയ്ത ഇത്തരം കര്മ്മങ്ങള്ക്ക് പ്രതിഫലം ലഭിക്കുന്നതല്ല. എന്നാല് നിയ്യത്ത് ആവശ്യമില്ലാത്ത സ്വദഖ, അതിഥി സല്ക്കാരം, അടിമമോചനം, കുടുംബബന്ധം ചേര്ക്കല്, കടം കൊടുക്കല് തുടങ്ങിയ പുണ്യകര്മ്മങ്ങള് ഒരു അമുസ്ലിം പ്രവര്ത്തിക്കുകയും അമുസ്ലിമായി തന്നെ മരണപ്പെടുകയും ചെയ്താല് അതിന്നും പരലോകത്ത് പ്രതിഫലം ഉണ്ാകുന്നതല്ല. അയാള്ക്ക് ഇഹലോകത്ത് ഐശ്വര്യവും സന്തോഷവും ജീവിതസുഖവും നല്കുന്നതാണ്. ഈ പുണ്യകര്മ്മങ്ങള് ചെയ്ത ആള് പിന്നീട് മുസ്ലിമായാല് കാഫിറായ കാലത്ത് ചെയ്ത പുണ്യകര്മ്മങ്ങളുടയും കൂടി പ്രതിഫലം പരലോകത്ത് ലഭിക്കുന്നതാണ്. ഒരു ദാസന് മുസ്ലിമാവുകയും ഇസ്ലാം നന്നാവുകയും ചെയ്താല് മുമ്പ് ചെയ്ത സല്കര്മ്മങ്ങള് അവന്റെ പേരില് അല്ലാഹു എഴുതുമെന്ന് സ്വഹീഹായ ഹദീസുകളില് വന്നിട്ടുണ്്. (ശര്ഹുല് മുഹദ്ദബ് 3/4).
? നിയ്യത്തു ചെയ്തത് ഫജ്റിനു മുമ്പോ ശേഷമോ എന്നു സംശയം വന്നാല് നോമ്പു സാധുവാകുമോ?
= സാധുവാകില്ല. എന്നാല് നിയ്യത്തു ചെയ്ത ശേഷം ഇപ്പോള് ഫജ്റു വെളിവായോ ഇല്ലയോ എന്നു സംശയിച്ചാല് ആ സംശയത്തിനു പ്രസക്തിയില്ല (തുഹ്ഫ: 3/387, 388).
? സൂര്യന് അസ്തമിച്ചതു മുതല് ക്കാണല്ലോ ഇസ്ലാമിക വീക്ഷണത്തില് ദിവസാരംഭം എന്നിരിക്കെ നിയ്യത്തില് നാളത്തെ നോമ്പിനെ എന്നു കരുതുന്നതിനെന്താണര്ത്ഥം?
= നിയ്യത്തില് 'സൗമഗദിന്' എന്നതു കൊണ്ു വിവക്ഷ നിയ്യത്തു ചെയ്യുന്ന രാത്രിയോട് അടുത്തുവരാനിരിക്കുന്ന പകലിലെ നോമ്പ് എന്നാണ് (മുഗ്നി: 1/425)
? റമളാന് മാസത്തില് ചില സ്ത്രീകള് മരുന്നുപയോഗിച്ച് ആര്ത്തവം നിര്ത്തി മാസം മുഴുവനും നോമ്പനുഷ്ഠിക്കുന്നു. ഇങ്ങനെ ചെയ്യാമോ?
= ചെയ്യാവുന്നതാണ്. മരുന്നുപയോഗിച്ചാണെങ്കിലും അല്ലെങ്കിലും ശുദ്ധിയുള്ളവള് നോമ്പു നിര്ബന്ധമാകാനുള്ള മറ്റു നിബന്ധനകള് ഒത്താല് നോമ്പനുഷ്ഠിക്കല് നിര്ബന്ധമാണ്. (പക്ഷേ, മരുന്നുപയോഗിച്ച് ആര്ത്തവം നിര്ത്തുന്നത് രോഗങ്ങള്ക്കു ഇടവരുത്തും). (തല്ഖീസുല് മാറാം, പേജ് 247)
? ആര്ത്തവകാരിക്ക് നോമ്പിന്റെ പകലില് ഭക്ഷണം കഴിക്കാമോ?
= കഴിക്കാവുന്നതാണ്. എന്നാല് റമളാനിന്റെ പകലില് രക്തം മുറിഞ്ഞാല് മഗ്രിബിനു മുമ്പ് ഭക്ഷണം കഴിക്കാതിരിക്കല് സുന്നത്തുണ്്. (തുഹ്ഫ: 3/433)
? കഫം വിഴുങ്ങിയാല് നോമ്പു മുറിയുമോ?
= വായയുടെ ബാഹ്യഭാഗത്ത് (ഫല്ഖിന്റെ മധ്യം) എത്തിയ കഫം തുപ്പിക്കളയാന് സൗകര്യപ്പെട്ടിട്ടും തുപ്പാതെ വിഴുങ്ങിയാല് നോമ്പു മുറിയും. നിസ്കാര സമയം തലച്ചോറില് നിന്നു ഇറങ്ങിവന്ന കഫം ഫല്ഖിന്റെ നടുവിലെത്തിയാല് രണ്ോ കൂടുതലോ അക്ഷരങ്ങള് വേണ്ി വന്നാലും കാറി പുറത്തെടുത്ത് തുപ്പിക്കളയണം. ഈ അക്ഷരങ്ങള് വെളിവായതു കൊണ്് നിസ്കാരം അസാധുവാകില്ല. നോമ്പും നിസ്കാരവും ഒന്നിച്ചുള്ള സമയത്ത് ഇങ്ങനെ ഇറങ്ങിവരുന്ന കഫം വിഴുങ്ങിയാല് രണ്ും നഷ്ടപ്പെടും (തുഹ്ഫ: ശര്ഫാനി: 3/400).
? വെള്ളം കോരിക്കുളിച്ചപ്പോള് ജുമുഅയുടെ സുന്നത്തു കുളിയില് വെള്ളം ഉള്ളില് കടന്നാല് നോമ്പു മുറിയുമോ?
= ഇല്ല, സുന്നത്തും ഫര്ളുമായ കാര്യങ്ങളില് അവിചാരിതമായി വെള്ളം ഉള്ളില് കടന്നാല് നോമ്പു മുറിയുന്നതല്ല. ഇതു 'ശറഇ'ല് സ്ഥിരപ്പെട്ട കാര്യമാണ്. ബുശ്റല് കരീമിലും മറ്റു ഗ്രന്ഥങ്ങളിലും ഇതു കാണാം (തര്ശ്ശീഹ് 162).
? സുന്നത്തായ കുളിയില് വെള്ളം ഉള്ളിലേക്കു കടന്നാല് നോമ്പു മുറിയുമെന്ന് ഫത്ഹുല് മുഈനിലില്ലേ?
= ഇല്ല, ഫത്ഹുല് മുഈനിലെ 'അല്ഗസ്ലുല് മസ്നൂന്' എന്ന പദത്തിനു നാട്ടുനടപ്പു കുളി, ദിനചര്യകുളി, പതിവുകുളി എന്ന ഭാഷാര്ത്ഥമാണ് നല്കേണ്തെന്നു പണ്ഡിതര് വിശദീകരിച്ചിട്ടുണ്്. ഫത്ഹുല് മുഈനിലെ പ്രസ്തുത പദത്തിന് സുന്നത്തു കുളി എന്നര്ത്ഥം നല്കിയാല് അതു മദ്ഹബില് സ്ഥിരപ്പെട്ടതിനു വിരുദ്ധവും നേരെ മുകളില് ഫത്ഹുല് മുഈനില് പറഞ്ഞ മസ്അയോട് എതിരുമാവും.
?നോമ്പുകാരന് മുങ്ങിക്കുളിക്കുന്നതിന്റെ വിധിയെന്ത്?
= കറാഹത്താണ്. മുങ്ങിക്കുളിക്കുമ്പോള് വെള്ളം ഉള്ളിലേക്കു കടക്കല് പതിവില്ലാത്തയാള്ക്കാണിത്. പതിവുണ്െങ്കില് മുങ്ങിക്കുളിക്കല് കുറ്റകരമാണ്. മുങ്ങിക്കുളിക്കുമ്പോള് വെള്ളം അകത്തു കടന്നാല് നോമ്പു മുറിയും. (തുഹ്ഫ: 3/406)
?മോണയില് നിന്ന് രക്തം പൊടിയുന്ന അസുഖമുള്ളവര്ക്കു രക്തം കലര്ന്ന ഉമിനീര് വിഴുങ്ങാമോ?
=വിഴുങ്ങാം. അവനു വിട്ടുവീഴ്ചയുണ്്. ഈ രോഗം ഇല്ലാത്തവനു രക്തം കലര്ന്ന തുപ്പുനീര് തെളിഞ്ഞാലും വിഴുങ്ങാവതല്ല. വായ കഴുകി ശുദ്ധിയാക്കണം. (തുഹ്ഫ: 3/406)
?എന്തുകൊണ്ു നോമ്പു തുറക്കലാണു ഏറ്റവും ഉത്തമം?
= ഈത്തപ്പഴം കൊണ്്. രണ്ാം സ്ഥാനത്ത് കാരക്കയും പിന്നെ വെള്ളവും. (തുഹ്ഫ:)