സാമൂഹിക തലങ്ങള്ക്കു പുറമെ സ്വഭാവരൂപീകരണത്തിലും മാനസിക വളര്ച്ചയിലും സകാത്തിന് തനതായ സ്വാധീനമുണ്ട്. അനുസരണ ശീലം, കാരുണ്യം, ദാനശീലം, ഹൃദയവിശാലത തുടങ്ങിയ നിരവധി ഗുണങ്ങളതില് അന്തര്ലീനമായിക്കിടക്കുന്നുണ്ട്.
ഒരാള് ലാഭവും വര്ദ്ധനവും മാത്രമാഗ്രഹിക്കുന്ന ധനം അതില് യാതൊരു വിഹിതവുമില്ലാത്ത മറ്റൊരാള്ക്ക്, ദൈവ കല്പനയെ മാത്രം അനുസരിച്ച് ദാനമായി നല്കുമ്പോള് സാമ്പത്തിക രംഗത്തുകൂടി അവനോടുള്ള വിധേയത്വം പ്രകടമാവുകയാണ്. അനുസരണയാണല്ലോ ഇസ്ലാമിന്റെ ഉള്ളടക്കം.
പണക്കൊതിയും അത്യാര്ത്ഥിയുമാണ് മനുഷ്യനെ മാരകമായ പല തെറ്റുകളും ചെയ്യാന് പ്രേരിപ്പിക്കുന്നത്. സമ്പത്തുമായി ബന്ധപ്പെടുമ്പോഴേ അവന്റെ തനിനിറം വ്യക്തമാവൂ. കൊള്ളലാഭം, കരിഞ്ചന്ത, മോഷണം, കൊലപാതകം തുടങ്ങി ഒട്ടനവധി നീച വേലകളിലേക്ക് മനുഷ്യന് വ്യതിചലിക്കുന്നത് പലപ്പോഴും സാമ്പത്തിക ലാഭങ്ങള്ക്കു വേണ്ടിയാണ്. പണത്തോടുള്ള ആര്ത്ഥി മനസ്സില് നിന്ന് തുടച്ചു നീക്കാനും അതുവഴിയുണ്ടായേക്കാവുന്ന ദൗര്ബല്യങ്ങള് പരിഹരിക്കപ്പെടാനും ദാനശീലം സഹായകമാണ്. ഇതിനുപുറമെ ദരിദ്രന്റെ ദൈന്യതകള്ക്ക് ചെവികൊടുക്കാനുള്ള ഒരു മന:സ്ഥിതി കൈവരാനും ഇതു സഹായകമാണ്.
ധനികര് ദരിദ്ര•ാരെ തങ്ങളുടെ ചൂഷണത്തിനുള്ള ഉപാധിയായി കാണുന്നതിനു പകരം തങ്ങളുടെ ആശ്രിതരും ഗുണകാംക്ഷികളുമായി കാണുകയും, അവര്ക്ക് സമ്പാദിക്കാനുള്ള വഴികള് തെളിയാതിരുന്നതുകൊണ്ടാണ് തനിക്കതു ലഭിച്ചതെന്നു തിരിച്ചറിഞ്ഞുകൊണ്ട് പാവപ്പെട്ടവരുടെ പ്രശ്നങ്ങളെ ഉള്ക്കൊള്ളലും പരിഹാരം നല്കലും തന്റെ കര്ത്തവ്യമാണെന്ന് മനസ്സിലാക്കുകയും ചെയ്യാന് സകാത്ത് പ്രയോജകമാണ്. മനുഷ്യകാരുണ്യം കലര്ന്ന ഇത്തരമൊരു പരസ്പര ധാരണയുടെ അഭാവമാണല്ലോ അന്യന്റെ നിര്ധനത്വം, തന്റെ സാമ്പത്തിക വളര്ച്ചക്കുള്ള മുതല്കൂട്ടാക്കി മാറ്റിക്കൊണ്ട് പലിശ, പൂഴ്ത്തിവെപ്പ് തുടങ്ങിയ വക്രമാര്ഗങ്ങള് പ്രയോഗിക്കാനുള്ള ദുര്ബുദ്ധി ധനികര്ക്ക് പകരുന്നത്. സകാത്തിലടങ്ങിയ ആന്തരിക വശങ്ങളെ സ്പര്ശിച്ചു കൊണ്ട് ഖുര്ആന് വ്യക്തമാക്കുന്നു. ''നീ അവരുടെ ധനത്തില് നിന്ന് ദാനം (സകാത്ത്) സ്വീകരിക്കുക. അതവരെ ശുദ്ധീകരിക്കുകും സംസ്കരിക്കുകയും ചെയ്യും.''
സകാത്തും ആത്മസംസ്കരണവും